ജോൺസന്റെ പിൻഗാമിയായി ഇന്ത്യൻവംശജ സുവെല്ല ബ്രേവർമാനും


സുവെല്ല ബ്രേവർമാൻ, ബെൻ വാലസ്, ഋഷി സുനാക്

ലണ്ടൻ: ബോറിസ് ജോൺസന്റെ പിൻഗാമിയായി കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്തേക്കുള്ള പേരുകളിൽ ഇന്ത്യൻവംശജ സുവെല്ല ബ്രേവർമാനും. ഗോവയിൽ വേരുകളുള്ള 42-കാരി സുവെല്ല, നിലവിൽ യു.കെ.യിൽ അറ്റോർണി ജനറലാണ്. പാർട്ടിയിലെ ഏറ്റവും മുതിർന്ന നിയമജ്ഞയും ആദ്യ അറ്റോർണി ജനറലുമാണ്.

മന്ത്രിസഭയിൽനിന്ന് കഴിഞ്ഞദിവസം രാജിവെച്ച ധനമന്ത്രി ഋഷി സുനാക്കും ആഭ്യന്തരമന്ത്രി പ്രിതി പട്ടേലുമാണ് പാർട്ടിനേതൃസ്ഥാനത്തേക്ക് സാധ്യതയുള്ള മറ്റ് ഇന്ത്യൻവംശജർ. എന്നാൽ, ഈ സ്ഥാനത്തേക്ക് മുൻതൂക്കം പ്രതിരോധമന്ത്രി ബെൻ വാലസ്സിനാണെന്നാണ് അഭിപ്രായസർവേ ഫലങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞദിവസം ദ ഡെയ്‌ലി ടെലഗ്രാഫ് നടത്തിയ അഭിപ്രായവോട്ടെടുപ്പും ബെൻ വാലസ്സിനെയാണ് ഈ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയത്.നേതൃസ്ഥാനത്തേക്ക് മത്സരിക്കാനായി പാർട്ടി എം.പി.മാർക്ക് എട്ടംഗങ്ങളുടെ പിന്തുണയാണ് ആവശ്യം. രണ്ടിലധികം എം.പി.മാർ തിരഞ്ഞെടുപ്പിനുള്ള അർഹത നേടിയാൽ രഹസ്യവോട്ടെടുപ്പിലൂടെയാണ് പിന്നീട് തീരുമാനം.

Content Highlights: Who will be Britain’s next prime minister after Boris Johnson?

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..