‘അത്‌ ഞങ്ങൾതന്നെ’


യു.എൻ. മേധാവിയുടെ സന്ദർശന സമയത്ത് ആക്രമണം നടത്തിയെന്ന് സമ്മതിച്ച് റഷ്യ

വ്ളാഡിമിർ പുതിൻ | Photo: AP

കീവ്: ഐക്യരാഷ്ട്രസഭ മേധാവി ആന്റോണിയോ ഗുട്ടെറസിന്റെ സന്ദർശന വേളയിൽ കീവിൽ ആക്രമണം നടത്തിയെന്ന് റഷ്യ സമ്മതിച്ചു. രണ്ടാഴ്ചയ്ക്കുശേഷം യുക്രൈൻ തലസ്ഥാനനഗരം കണ്ട ഏറ്റവും ശക്തമായ മിസൈൽ ആക്രമണത്തിൽ ഒരു മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു.

യു.എസ്. സഹായത്തോടെ പ്രവർത്തിക്കുന്ന റേഡിയോ ഫ്രീ യൂറോപ്പ്/ റേഡിയോ ലിബർട്ടിയുടെ വേര ഗൈറിച് ആണ് കൊല്ലപ്പെട്ടത്. ഇവർ താമസിച്ചിരുന്ന സ്ഥലത്താണ് മിസൈൽ പതിച്ചതെന്ന് സ്ഥാപനം ആരോപിച്ചു. എന്നാൽ, അതികൃത്യതയുള്ള മിസൈലാണ് ഉപയോഗിച്ചതെന്നും തകർത്തത് കീവിലെ മിസൈൽ നിർമാണശാലയാണെന്നുമാണ് റഷ്യയുടെ വിശദീകരണം. ഐക്യരാഷ്ട്രസഭ മേധാവിയുടെ കൺമുന്നിൽ ആക്രമണം നടത്തി റഷ്യ സംഘടനയെ പരിഹസിക്കുകയാണ് ചെയ്തതെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി കുറ്റപ്പെടുത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..