മിന്നൽപ്രളയം: ചൈനയിൽ 16 പേർ മരിച്ചു, 36 പേരെ കാണാതായി


ബെയ്ജിങ്: ചൈനയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ക്വിൻഘായിൽ മിന്നൽപ്രളയത്തിൽ 16 പേർ മരിച്ചു. 36 പേരെ കാണാതായി. ഡാറ്റോങ് ഹുയി, ടു എന്നീ സ്വതന്ത്ര കൗണ്ടികളിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. പെട്ടെന്നുണ്ടായ ശക്തമായ മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിൽ ആറുഗ്രാമങ്ങളെ ബാധിച്ചു. പ്രദേശത്ത് അടിയന്തരരക്ഷാപ്രവർത്തനം തുടരുകയാണ്.

അടുത്തിടെയായി കടുത്ത കാലാവസ്ഥാ പ്രതിസന്ധിയാണ് ചൈന നേരിടുന്നത്. ചില പ്രദേശങ്ങളിൽ കടുത്ത വരൾച്ചയും ഉഷ്ണതരംഗവും അനുഭവപ്പെടുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..