തയ്‌വാനുമായി വ്യാപാര ചർച്ചകൾക്ക് യു.എസ്.


ബീജിങ്: തയ്‌വാനുമായി വിപുലമായ വ്യാപാര ഉടമ്പടികൾ ഉണ്ടാക്കാൻ അമേരിക്ക. ചൈന തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി അവകാശപ്പെടുന്ന തയ്‌വാനുമായി കൂടുതൽ അടുക്കാനുള്ള അമേരിക്കയുടെ നീക്കമായാണ് ഇതിനെ കാണുന്നത്.

യു.എസ്. പ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശനം ചൈനയെ ചൊടിപ്പിച്ചിരുന്നു. തുടർന്ന് തയ്‌വാനെ ഭയപ്പെടുത്താൻ ചൈന മിസൈലുകളടക്കം ഉപയോഗിച്ച് വലിയ സൈനികാഭ്യാസം നടത്തി. ഇതിന് പിന്നാലെയാണ് അമേരിക്ക തയ്‌വാനുമായി കൂടുതൽ അടുക്കാൻ ശ്രമിക്കുന്നത്. തയ്‌വാനുമായുള്ള യു.എസിന്റെ ബന്ധം കൂടുതൽ ശക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് വ്യാപാരചർച്ചകളെന്ന് പ്രസിഡന്റ് ജോ ബൈഡന്റെ ഇന്തോ-പസഫിക് മേഖലയുടെ കോ-ഓർഡിനേറ്റർ കുർട്ട് കാംബെൽ പറഞ്ഞു.

1949-ലെ ആഭ്യന്തരയുദ്ധത്തെത്തുടർന്ന് ചൈനയിൽ നിന്ന് പിരിഞ്ഞ തയ്‌വാൻ പിന്നീട് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമായില്ല. യു.എസിന് തയ്‌വാനുമായി ഔദ്യോഗിക ബന്ധമില്ല, പക്ഷേ, അതിന്റെ അനൗദ്യോഗിക എംബസിയായ തയ്‌വാനിലെ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് വഴി വിപുലമായ ബന്ധം നിലനിർത്തുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..