ലണ്ടനിൽ റെയിൽവേ ജീവനക്കാർ പണിമുടക്കി; ഗതാഗതം താറുമാറായി


ലണ്ടൻ: വേതനം, ജോലിഭാരം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾ ലക്ഷ്യം കാണാഞ്ഞതിനെത്തുടർന്ന് ബ്രിട്ടനിൽ ആയിരക്കണക്കിന് റെയിൽവേ ജീവനക്കാർ പണിമുടക്കി. രാജ്യത്തുടനീളമുള്ള തീവണ്ടി സർവീസ് താളം തെറ്റി. അഞ്ചിലൊന്ന് തീവണ്ടികൾമാത്രമാണ് സർവീസ് നടത്തിയത്. അതും സമയക്രം പാലിക്കാതെ. വെള്ളിയാഴ്ചയും പണിമുടക്ക് തുടരുമെന്നും ഇത് ഭൂഗർഭ സർവീസിനെ ഉൾപ്പെടെ ബാധിക്കുമെന്നുമാണ് സൂചന.

രാജ്യത്ത് പണപ്പെരുപ്പം 10.1 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്. ഇത് 40 വർഷത്തിൽ ഏറ്റവും ഉയർന്ന നിലയിലാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടുമ്പോഴും ശമ്പളം ഒട്ടും വർധിക്കാതെ നിൽക്കുന്നുവെന്ന് റെയിൽവേ ട്രേഡ് യൂണിയൻ സംഘടനാ നേതാക്കൾ വ്യക്തമാക്കുന്നു. യു.കെ.യിലെ മറ്റ് പൊതുമേഖലാ ജീവനക്കാരെപ്പോലെ റെയിൽ തൊഴിലാളികളും കുതിച്ചുയരുന്ന ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വില നേരിടാൻ പാടുപെടുകയാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..