പാകിസ്താന് 200 കോടിയിലധികം രൂപയുടെ നാശനഷ്ടം


പ്രളയവും പേമാരിയും

ഇസ്‌ലാമാബാദ്: ജൂണിലുണ്ടായ പേമാരിയിലും പ്രളയത്തിലും പാകിസ്താനിൽ 200 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. ദുരന്തബാധിത മേഖലകൾ സാധാരണ നിലയിലാകാൻ പത്തുവർഷംവരെ വേണ്ടിവരും.

1600-ലധികം പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു. പ്രളയം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചു.



ജനങ്ങൾക്കിടയിലെ ദാരിദ്ര്യം അഞ്ചുശതമാനത്തോളം വർധിച്ചു. രണ്ടുലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. സാമ്പത്തികവർഷം പണപ്പെരുപ്പം 23-25 ശതമാനം വരെയാകുമെന്നാണ് കണക്കാക്കുന്നത്. കാർഷിക മേഖലയിലെ വളർച്ചയും കുത്തനെയിടിയുമെന്നാണ് റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. സിന്ധ് പ്രവിശ്യയിലാണ് കൂടുതൽ നാശനഷ്ടം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..