തായ്‌ലൻഡിൽ പ്രയുത് ചാൻ ഓചയ്ക്ക് പ്രധാനമന്ത്രിയായി തുടരാം


ബാങ്‌കോക്ക്: തായ്‌ലൻഡിൽ അധികാരക്കസേരയിലെ കാലാവധി സംബന്ധിച്ച തർക്കത്തിൽ നിലവിലെ പ്രധാനമന്ത്രി പ്രയുത് ചാൻ ഓചയ്ക്ക് അനുകൂലവിധിയുമായി ഭരണഘടനാ കോടതി. എട്ടുവർഷ കാലാവധി എന്ന ഭരണഘടനാനിബന്ധന ഓച ലംഘിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് പ്രധാനമന്ത്രിയായി തുടരാമെന്നും കോടതി വെള്ളിയാഴ്ച വിധിച്ചു.

2014-ലാണ് പട്ടാള അട്ടിമറിയിലൂടെ പ്രയുത് ചാൻ ഓച സൈനികഭരണകൂടത്തിന്റെ പ്രധാനമന്ത്രിയായത്. പ്രധാനമന്ത്രിപദത്തിൽ ഒരാൾ എട്ടുവർഷത്തിലധികം തുടരാൻ പാടില്ലെന്ന നിബന്ധനയടക്കം പുതിയ ഭരണകൂടം 2017-ൽ നിലവിൽ വന്നു. ഇതുപ്രകാരം ഓച കാലാവധി പിന്നിട്ടെന്ന് വാദിച്ചാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചത്. അന്തിമവിധി വരുംവരെ ഓചയുടെ അധികാരങ്ങൾ കോടതി മരവിപ്പിക്കുകയും ചെയ്തു. ഭരണഘടനാവ്യവസ്ഥയ്ക്ക് മുൻകാല പ്രാബല്യമില്ലെന്നാണ് ഓച വാദിച്ചത്. കോടതി ഇത് അംഗീകരിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..