യുക്രൈനിൽ മിസൈലാക്രമണം; 25 പേർ കൊല്ലപ്പെട്ടു


*റഷ്യൻ ആക്രമണം ദുരിതാശ്വാസസംഘത്തിനുനേരെ

കീവ്: യുക്രൈൻ നഗരമായ സാഫോറീസിയയിൽ റഷ്യയുടെ മിസൈലാക്രമണത്തിൽ ദുരിതാശ്വാസസംഘത്തിലെ 25 പേർ കൊല്ലപ്പെട്ടു. അമ്പതോളംപേർക്ക് പരിക്കേറ്റതായി യുക്രൈൻ നിയന്ത്രിതമേഖലയിലെ ഗവർണർ ഒലെക്സാണ്ടർ സ്റ്റാറുഖ് പറഞ്ഞു.

വെള്ളിയാഴ്ച പ്രാദേശികസമയം രാവിലെ 7.15-നായിരുന്നു സംഭവം. റഷ്യൻ നിയന്ത്രിതമേഖലകളായ മരിയൊപോൾ, മെലിറ്റോപോൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അവശ്യവസ്തുക്കളുമായി പോകാൻ തയ്യാറെടുത്ത വാഹനവ്യൂഹമാണ് ആക്രമിക്കപ്പെട്ടത്. ഓരോ ദിവസവും 150 കാറുകൾക്ക് റഷ്യ പ്രവേശനാനുമതി നൽകാറുണ്ട്. പതിവുപോലെ ദുരിതാശ്വാസസംഘം അകമ്പടിവാഹനത്തിനായി കാത്തുകിടക്കുമ്പോഴാണ് തൊട്ടടുത്ത് റഷ്യൻ എസ്-300 മിസൈൽ പതിച്ചത്.തീവ്രവാദികൾക്കുമാത്രമേ ഇങ്ങനെയൊരു കുറ്റകൃത്യം ചെയ്യാനാകൂവെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി കുറ്റപ്പെടുത്തി. അതേസമയം, സാഫോറീസിയയുടെ റഷ്യൻനിയന്ത്രിതമേഖലയിലെ ഗവർണർ വ്ലാദിമിർ റൊഗോവ് യുക്രൈൻ ഭരണാധികാരികളാണ് തീവ്രവാദികളെന്ന് തിരിച്ചടിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..