യൂറോപ്പിൽ 2024 മുതൽ ഒരൊറ്റ ചാർജിങ് കേബിൾ


ഏകീകരണനിയമം യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചു

ബ്രസൽസ്: പുതുതായിറക്കുന്ന എല്ലാ സ്മാർട്ഫോണുകൾക്കും പൊതുവായി ഒരൊറ്റ ചാർജിങ് കേബിളേ പാടുള്ളൂ എന്ന നിയമത്തിന് യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗീകാരംനൽകി.

സ്മാർട്‌ഫോണുകൾ ടാബ്‌ലറ്റുകൾ എന്നിവയ്ക്കെല്ലാം പൊതുവായി യു.ബി.സി.-സി. ചാർജറാണ് നിർബന്ധമാക്കിയത്. ആപ്പിൾ ഐഫോണിനും ഐപാഡിനും ഇതു ബാധകമാണ്. 2024 മുതലാണ് നിയമം നടപ്പാകുക. 2026 മുതൽ ലാപ്‌ടോപ് നിർമാതാക്കളും പൊതു ചാർജർ നൽകണം.13-നെതിരേ 602 വോട്ടിനാണ് യൂറോപ്യൻ പാർലമെന്റ് ബുധനാഴ്ച നിയമംപാസാക്കിയത്. എട്ട് എം.പി.മാർ വിട്ടുനിന്നു. യൂണിയനിലെ 27 അംഗരാജ്യങ്ങളും ഈ മാസം 24-ന് നിയമത്തിന് അംഗീകാരം നൽകുമെന്നാണ് കരുതുന്നത്. അതുകഴിഞ്ഞാൽ യൂറോപ്യൻ യൂണിയൻ പാർലമെന്റ് അത് ഒപ്പിട്ട് നിയമമാക്കും.

2021 സെപ്റ്റംബറിലാണ് പല കമ്പനികളുടെ മൊബൈൽ ഫോണുകൾക്ക് പല ചാർജർ എന്ന രീതി ഒഴിവാക്കി പൊതുവായി ഒരൊറ്റ ചാർജർ കൊണ്ടുവരണമെന്ന് യൂറോപ്യൻ പാർലമെന്റ് നിർദേശിച്ചത്. അന്ന് ആപ്പിൾ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

മൊബൈൽ ഫോണുകൾക്കും ടാബ്‌ലറ്റുകൾക്കും മാത്രമല്ല ഇ-റീഡർ, മൗസ്, കീബോർഡ്, ജി.പി.എസ്. ഉപകരണങ്ങൾ, ഹെഡ്‌ഫോൺ, ഹെഡ്‌സെറ്റ്, ഇയർഫോൺ, ഡിജിറ്റൽ ക്യാമറ, കൈയിൽപ്പിടിച്ചു കളിക്കാവുന്ന വീഡിയോഗെയിം കൺസോൾ, പോർട്ടബിൾ സ്പീക്കർ എന്നിവയ്ക്കെല്ലാം പുതിയ നിയമം ബാധകമാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..