യുക്രൈനിലുള്ള അരുമപ്പുലികളെ വീണ്ടെടുക്കാൻ സഹായംതേടി ‘ജാഗ്വാർ കുമാർ’


ലണ്ടൻ: യുദ്ധഭൂമിയായ യുക്രൈനിൽനിന്ന് തന്റെ അരുമമൃഗങ്ങളായ അമേരിക്കൻ പുള്ളിപ്പുലിയെയും (ജാഗ്വാർ), കരിമ്പുലിയെയും രക്ഷപ്പെടുത്താൻ കേന്ദ്രസർക്കാരിന്റെ സഹായം തേടി ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോക്ടർ. ജാഗ്വാർ കുമാർ എന്ന പേരിൽ അറിയപ്പെടുന്ന അസ്ഥിരോഗവിദഗ്ധൻ ഡോ. ഗിഡികുമാർ പാട്ടീലാണ് പ്രിയപ്പെട്ട ലെപ്-ജാഗായ (പുള്ളിപ്പുലി-ജാഗ്വാർ സങ്കരം) യാഷയെയും പെൺ കരിമ്പുലി സബ്രിനയെയും രക്ഷിക്കാൻ‍ സഹായം തേടിയത്.

യുദ്ധം കടുത്തപ്പോൾ അവയെ കിഴക്കൻ യുക്രൈനിലെ ലുഹാൻസ്കിലുള്ള കർഷകനെ ഏൽപ്പിച്ചാണ് പോളണ്ടിലെ വാഴ്സയിലേക്ക് അദ്ദേഹം അഭയാർഥിയായി പോയത്. ഇപ്പോൾ സെവെറോഡോൺട്സ്കിലെ ആശുപത്രിയിൽ ജോലിചെയ്യുകയാണ് യുക്രൈൻ പൗരത്വമുള്ള കുമാർ. അരുമകൾ ഒപ്പമില്ലാത്തതിനാൽ കടുത്ത വിഷമത്തിലാണ് താനെന്നും കീവിലെ ഇന്ത്യൻ സ്ഥാനപതികാര്യാലത്തോട് അഭ്യർഥിച്ചിട്ട് സഹായം കിട്ടിയില്ലെന്നും കേന്ദ്രസർക്കാരിനുള്ള സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.



യുക്രൈൻ തലസ്ഥാനമായ കീവിലെ മൃഗശാലയിൽനിന്ന് രണ്ടുവർഷം മുമ്പാണ് അദ്ദേഹം യാഷയെയും സബ്രിനയെയും സ്വന്തമാക്കിയത്. അവയോടൊപ്പമുള്ള ജീവിതം കാണിക്കുന്ന യുട്യൂബ് ചാനലും കുമാറിനുണ്ട്. ആന്ധ്രയിലെ ഗോദാവരി ജില്ലക്കാരനാണ് ഡോ. ഗിഡികുമാർ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..