ഗാംബിയയിൽ 66 കുട്ടികളുടെ മരണം: ഇന്ത്യൻ മരുന്നുകമ്പനിക്കെതിരേ ലോകാരോഗ്യസംഘടന


പ്രതീകാത്മക ചിത്രം

ന്യൂയോർക്ക്: ഇന്ത്യൻ കമ്പനി നിർമിച്ച ചുമയ്ക്കുള്ള നാല് മരുന്നുകൾക്കെതിരേ ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. വിഷമയമായ രാസവസ്തുക്കൾ കലർന്നതും ഗുണനിലവാരം കുറഞ്ഞതുമായ മരുന്നുകൾ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായതായി സംശയിക്കുന്നു.

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിനുനേരെയാണ് ആരോപണം. പ്രൊനെതാസിൻ ഓറൽ സൊലൂഷൻ, കൊഫെക്‌സ്മാലിൻ ബേബി കഫ് സിറപ്പ്, മേക്കോഫ് ബേബി കഫ് സിറപ്പ്, മാഗ് ഗ്രിപ് എൻ കോൾഡ് സിറപ്പ് എന്നിവയ്‌ക്കെതിരേയാണ് മുന്നറിയിപ്പ്. ഈ മരുന്നുകൾ കുട്ടികളിൽ വയറുവേദന, ഛർദി, വയറിളക്കം, മൂത്രതടസ്സം, തലവേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഗാംബിയയിൽ കിഡ്‌നി തകരാറിലായാണ് 66 കുട്ടികൾ മരിച്ചതെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥനോം ട്വീറ്റ് ചെയ്തു.Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..