പാകിസ്താനിൽ മലേറിയ പടരാൻ സാധ്യത - ലോകാരോഗ്യസംഘടന


1 min read
Read later
Print
Share

World Health Organization | Photo: Martial Trezzini/Keystone via AP

ഇസ്‌ലാമാബാദ്: പാകിസ്താനിലുണ്ടായ വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ മലേറിയരോഗം പടരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. 2023 ജനുവരിയോടെ പാകിസ്താനിലെ 32 ജില്ലകളിലായി 27 ലക്ഷത്തോളം മലേറിയരോഗികളുണ്ടാകുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. കോളറ, അഞ്ചാംപനി, ഡെങ്കിപ്പനി എന്നീ രോഗങ്ങളും പടരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ജൂൺ പകുതിയോടെ പെയ്ത കനത്തമഴയെത്തുടർന്ന് പാകിസ്താനിലുണ്ടായ വെള്ളപ്പൊക്കത്തിൽ 1700-ഒാളം പേർ മരിച്ചിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ വെള്ളപ്പൊക്കമാണിത്. സിന്ധ്, ബലൂചിസ്താൻ പ്രവിശ്യയിലാണ് കൂടുതൽ നാശംവിതച്ചത്.

അസുഖം തടയാൻവേണ്ട മുൻകരുതലെടുക്കണമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പുനൽകുന്നു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..