ജിദ്ദ: ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്കെതിരെയുള്ള ജയത്തിനുപിന്നാലെ ആഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. സ്വകാര്യ സർക്കാർമേഖലകൾക്കും വിദ്യാർഥികൾക്കും അവധി ബാധകമാണ്. സൗദി-അർജൻറീന ലോകകപ്പ് ഫുട്‌ബോൾ മത്സരം നടന്ന ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മുതൽ സർക്കാർ ജീവനക്കാർക്ക് ജോലി അവസാനിപ്പിക്കാൻ സൗദി ഭരണകൂടം ഉത്തരവിറക്കിയിരുന്നു. കളി കാണാൻ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സ്വകാര്യമേഖലയുൾപ്പെടെ ഭാഗിക അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മത്സരം വീക്ഷിക്കുന്നതിനായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ സൗകര്യങ്ങളായിരുന്നു ഒരുക്കിയിരുന്നത്.
അതേസമയം, ലോകകപ്പിൽ ഇതുവരെ 29.50 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി ഫിഫ അധികൃതർ വെളിപ്പെടുത്തി. ഞായറാഴ്ചവരെയുള്ള കണക്കാണ് അധികൃതർ പുറത്തുവിട്ടത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..