ആണവായുധങ്ങൾ 1500-ലേക്ക്


വാഷിങ്ടൺ: 2035 ആകുമ്പോഴേക്കും ചൈനയുടെ കൈവശം 1500 ആണവ പോർമുനകൾ ഉണ്ടാകുമെന്ന് പെന്റഗൺ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ 400 ആണവായുധങ്ങൾ ചൈനയുടെ കൈവശമുണ്ടെന്നാണ് കണക്കാക്കുന്നത്.

അമേരിക്കയുടെ ആഗോള ആധിപത്യം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന ആണവശേഷി വർധിപ്പിക്കുന്നത്. നിലവിലുള്ള സൈനികശേഷി ആധുനികീകരിക്കാനും വൈവിധ്യവത്കരിക്കാനും ശ്രമം ഊർജിതമാണ്. കര, നാവിക, വ്യോമ സേനകൾക്കായി ആയുധം വികസിപ്പിക്കുന്നതിൽ ചൈന വലിയ മുതൽമുടക്ക് നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..