കാൻബെറ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിന്റെ വിചാരണനടപടികൾ അവസാനിപ്പിക്കണമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. ഒാസ്ട്രേലിയൻ പൗരനാണ് 51-കാരനായ അസാഞ്ജ്.
അസാഞ്ജിനോടുള്ള സഹതാപം കാരണമല്ല, ഓസ്ട്രേലിയൻ പൗരനെതിരേയുള്ള നിയമനടപടികൾ അനിശ്ചിതമായി നീളുന്നന്നതിനാലാണ് ഈ ആവശ്യമുന്നയിച്ചതെന്നും അദ്ദേഹം ബുധനാഴ്ച പാർലമെന്റിൽ പറഞ്ഞു.
യു.എസ്. വിദേശകാര്യവകുപ്പിന്റെ അഞ്ചുലക്ഷത്തോളം രഹസ്യരേഖകൾ 2010-ൽ വിക്കിലീക്സ് പുറത്തുവിട്ടിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ചോർത്തിയെന്നതാണ് അസാഞ്ജിനുമേലുള്ള പ്രധാന കുറ്റം. നിലവിൽ ബ്രിട്ടീഷ് ജയിലിലാണ് അസാഞ്ജ്. ഇദ്ദേഹത്തെ അമേരിക്കയ്ക്കു കൈമാറാമെന്ന് ജൂണിൽ ബ്രിട്ടൻ അറിയിച്ചിരുന്നു.
രഹസ്യരേഖകൾ അസാഞ്ജിനു ചോർത്തി നൽകിയ യു.എസ്. രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥ ചെൽസി മാന്നിങ്ങിന് വിധിച്ച 35 വർഷത്തെ ജയിൽശിക്ഷ ഏഴുവർഷമാക്കി ഒബാമ കുറച്ചിരുന്നു. 2017-ൽ അവർ ജയിൽമോചിതയായി. സമാനമായ ഇളവുകൾ അസാഞ്ജിനും നൽകണമെന്നാണ് ഓസ്ട്രേലിയയുടെ ആവശ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..