ജാക്ക് മാ ജപ്പാനിലുണ്ട്


ടോക്യോ: ഇ-കൊമേഴ്‌സ് സ്ഥാപനമായ ആലിബാബയുടെ സ്ഥാപകനും ചൈനീസ് ശതകോടീശ്വരനുമായ ജാക്ക് മാ ആറുമാസമായി ജപ്പാനിലുണ്ടെന്ന് റിപ്പോർട്ട്.

ചൈനീസ് സർക്കാരിന്റെ നയത്തെ വിമർശിച്ച് ഭരണകൂടത്തിന്റെ കണ്ണിലെ കരടായ ജാക്ക് മാ ഏറെക്കാലമായി പൊതുവേദികളിൽനിന്ന് അകന്നാണ് കഴിയുന്നത്. ആലിബാബയ്ക്കെതിരേ ചൈനീസ് സർക്കാർ പ്രതികാര നടപടികൾ സ്വീകരിച്ചിരുന്നു.

ടോക്യോയിൽ കുടുംബത്തിനൊപ്പം ലളിത ജീവിതമാണ് ജാക്ക് മാ നയിക്കുന്നതെന്ന് ബ്രിട്ടീഷ് ദിനപത്രമായ ഫിനാൻഷ്യൽ ടൈംസാണ് റിപ്പോർട്ട് ചെയ്തത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..