ബെയ്ജിങ്: ചൈനീസ് മുൻപ്രസിഡന്റ് ജിയാങ് സെമിന്റെ വിയോഗത്തിൽ ചൈനയിലെ ഇന്ത്യയുടെ നയതന്ത്രകാര്യാലയം അനുശോചനം അറിയിച്ചു. 1950-ൽ ഇരുരാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചശേഷം ഇന്ത്യ സന്ദർശിച്ച ആദ്യ ചൈനീസ് ഭരണത്തലവനാണ് ജിയാങ്. 1996-ൽ ജിയാങ്ങിന്റെ സന്ദർശന വേളയിലാണ് അതിർത്തിസംഘർഷങ്ങൾക്ക് അയവുവരുത്താനുള്ള നിർണായക കരാറിൽ ഇന്ത്യയും ചൈനയും ഒപ്പുവെച്ചത്.
വിപണിപരിഷ്കാരങ്ങളിലൂടെ ചൈനയിൽ സാമ്പത്തികമുന്നേറ്റത്തിന് നേതൃത്വം നൽകിയ ജിയാങ് സെമിൻ ബുധനാഴ്ചയാണ് അന്തരിച്ചത്. ഏറെക്കാലമായി രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. മൃതദേഹം പ്രത്യേക വിമാനത്തിൽ ഷാങ്ഹായിൽനിന്ന് തലസ്ഥാനമായ ബെയ്ജിങ്ങിലെത്തിച്ചു. ചൊവ്വാഴ്ച ടിയാനെൻമെൻ ചത്വരത്തിന് സമീപമുള്ള ഗ്രേറ്റ് ഹാളിൽ അനുസ്മരണ സമ്മേളനം ചേരും. ജിയാങ് സെമിനോടുള്ള ആദരസൂചകമായി സർക്കാർ വെബ്സൈറ്റുകൾ കറുപ്പും വെളുപ്പുമാക്കി. സർക്കാർകെട്ടിടങ്ങളിൽ പതാക താഴ്ത്തിക്കെട്ടുകയും ചെയ്തു. കോവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധമുണ്ടായ സാഹചര്യത്തിൽ രാജ്യത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..