കോവിഡ് വൈറസ് ലാബിലുണ്ടാക്കിയതെന്ന് വുഹാനിലെ മുൻ ശാസ്ത്രജ്ഞൻ


ചൈനയ്ക്കും യു.എസിനും പഴി

-

ലണ്ടൻ: കോവിഡ്-19നു കാരണമായ സാർസ്-കോവി-2 വൈറസ് ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (ഡബ്ല്യു.ഐ.വി.) നിന്നു ചോർന്നതാണെന്ന് അവിടെ പ്രവർത്തിച്ചിരുന്ന ശാസ്ത്രജ്ഞൻ. വൈറസ് മനുഷ്യനിർമിതമാണെന്നും യു.എസ്. ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞൻ ആൻഡ്രൂ ഹഫ് അവകാശപ്പെട്ടു.

‘ദ് ട്രൂത്ത് എബൗട്ട് വുഹാൻ’ എന്ന പുസ്തകത്തിലാണ് അദ്ദേഹത്തിന്റെ ഈ അവകാശവാദം. യു.എസ്. സർക്കാരിന്റെ സഹായത്തോടെ വുഹാൻ ലാബിൽ കൊറോണ വൈറസുകളെക്കുറിച്ചു നടത്തിയ ഗവേഷണത്തിന്റെ അന്തരഫലമാണ് സാർസ്-കോവി-2 എന്ന് ഹഫ് തന്റെ പുസ്തകത്തിൽ പറയുന്നു. പുസ്തകത്തിൽനിന്നുള്ള ഭാഗങ്ങൾ ബ്രട്ടീഷ് പത്രമായ ‘ദ്‌ സൺ’ പ്രസിദ്ധീകരിച്ചു.

പകർച്ചവ്യാധികളെക്കുറിച്ചു പഠിക്കുന്ന, ന്യൂയോർക്ക് ആസ്ഥാനമായുള്ള സന്നദ്ധസംഘടനയായ ‘ഇക്കോഹെൽത്ത് അലയൻസി’ന്റെ മുൻ വൈസ് പ്രസിഡന്റാണ് ഹഫ്. യു.എസ്. സർക്കാരിന്റെ വൈദ്യശാസ്ത്ര ഗവേഷണ ഏജൻസിയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ (എൻ.ഐ.എച്ച്.) സഹായധനത്തോടെ വവ്വാലുകളിലെ കൊറോണ വൈറസുകളെപ്പറ്റി പഠിക്കുന്ന സംഘടനയാണ് ഇക്കോഹെൽത്ത് അലയൻസ്. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി സഹകരിച്ചാണ് പഠനം.

ഭാവിയിൽ മനുഷ്യരുൾപ്പെടെയുള്ള ജീവികളെ ബാധിക്കാനിടയുള്ള വൈറസുകളെ ലാബിൽ ഉണ്ടാക്കാനും അവ ബാധിച്ചാൽ എങ്ങനെ നേരിടാമെന്നു പഠിക്കാനും വർഷങ്ങളായി ഇക്കോഹെൽത്ത് അലയൻസ് വുഹാൻ ലാബിനെ സഹായിക്കുന്നുണ്ട്. വൈറസ് പൊട്ടിപ്പുറപ്പെട്ട അന്നുതന്നെ ഇത് ലാബിലുണ്ടാക്കിയതാണെന്ന് ചൈനയ്ക്ക് അറിയാമായിരുന്നുവെന്ന് ഹഫ് പറയുന്നു. അപകടകരമായ ജൈവസാങ്കേതികവിദ്യ ചൈനയ്ക്കു കൈമാറിയതിൽ യു.എസ്. സർക്കാരിനെയും കുറ്റപ്പെടുത്തണമെന്നും ഹഫ് ‘ദ് സണ്ണി’നോടു പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..