ബേൺ: കൊടുംതണുപ്പും ഊർജപ്രതിസന്ധിയും രൂക്ഷമായാൽ വൈദ്യുതവാഹനങ്ങളുടെ ഉപയോഗം തത്കാലത്തേക്കു നിരോധിക്കാൻ സ്വിറ്റ്സർലൻഡ് ആലോചിക്കുന്നു. അത്യാവശ്യമല്ലെങ്കിൽ വൈദ്യുതവാഹനങ്ങൾ ഉപയോഗിക്കരുത് എന്നാകും ഉത്തരവ്.
ശീതകാലത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കാൻ മറ്റ് അടിയന്തര നിർദേശങ്ങളും അധികൃതർ ശുപാർശചെയ്തിട്ടുണ്ട്. കടകളുടെ പ്രവർത്തനസമയം കുറയ്ക്കുക, കെട്ടിടങ്ങൾ 20 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടുപിടിപ്പിക്കരുത് തുടങ്ങിയവ ഇതിലുൾപ്പെടുന്നു. രാജ്യം പവർക്കട്ടിലേക്കുനീങ്ങുന്ന സാഹചര്യമൊഴിവാക്കാൻ സംഗീതക്കച്ചേരികൾ, നാടകങ്ങൾ, കായിക പരിപാടികൾ എന്നിവയും നിരോധിച്ചേക്കും.
ജലവൈദ്യുത പദ്ധതികളെയും ഇറക്കുമതിചെയ്ത ഇന്ധനത്തെയുമാണ് ഊർജോത്പാദനത്തിന് സ്വിറ്റ്സർലൻഡ് ആശ്രയിക്കുന്നത്. മഞ്ഞുകാലത്ത് ജലവൈദ്യുതപദ്ധതികളിൽ ഉത്പാദനം കാര്യമായി കുറയും. യുക്രൈനിലെ റഷ്യയുടെ യുദ്ധംകാരണം യൂറോപ്പിലേക്കുള്ള ഇന്ധന ഇറക്കുമതി കുറഞ്ഞതും സ്വിറ്റ്സർലൻഡിനെ ബാധിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..