ഫോട്ടോ: AP
കീവ്: റഷ്യയിൽനിന്ന് വീപ്പയ്ക്ക് 60 ഡോളർ (4900 രൂപ) നിരക്കിൽ മാത്രമേ എണ്ണവാങ്ങൂവെന്ന് പാശ്ചാത്യരാജ്യങ്ങൾ.
യൂറോപ്യൻ യൂണിയൻ, ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, ജപ്പാൻ, യു.എസ്. എന്നിവയാണ് തീരുമാനം നടപ്പാക്കുന്നത്. യുക്രൈൻ യുദ്ധത്തിന്റെ പേരിൽ റഷ്യയെ സമ്മർദത്തിലാക്കുകയാണ് ഉദ്ദേശ്യം. പാശ്ചാത്യരാജ്യങ്ങളുടെ തീരുമാനം ആഗോള ഇന്ധനവിലയെ ബാധിച്ചേക്കും.
എന്നാൽ, ഈ തീരുമാനത്തെ റഷ്യ തള്ളിക്കളഞ്ഞു. വില പരിധിവെച്ച് വാങ്ങുന്ന രാജ്യങ്ങൾക്ക് എണ്ണ വിൽക്കില്ലെന്ന് ഊർജകാര്യങ്ങളുടെ ചുമതലയുള്ള റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് പറഞ്ഞു. ഉത്പാദനം കുറയ്ക്കേണ്ടിവന്നാലും വിപണിവിലയനുസരിച്ച് വാങ്ങുന്ന രാജ്യങ്ങളുമായേ റഷ്യ ഇടപാടു നടത്തൂ എന്നും അദ്ദേഹം പറഞ്ഞു.
റഷ്യൻ എണ്ണയുടെ വില വീപ്പയ്ക്ക് 30 ഡോളറെന്നു നിശ്ചയിക്കണമായിരുന്നുവെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി പറഞ്ഞു. 60 ഡോളർ നിരക്കിൽ വാങ്ങിയാൽ എണ്ണയിൽനിന്ന് വർഷം 10,000 കോടി ഡോളർ (എട്ടുലക്ഷം കോടി രൂപ) റഷ്യ വരുമാനമുണ്ടാക്കുമെന്നും അത് യുദ്ധത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ രണ്ടാമത്തെ വലിയ എണ്ണ ഉത്പാദകരാണ് റഷ്യ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..