ഭരണഘടനയ്ക്കെതിരേ ട്രംപ്; വിമർശിച്ച് നേതാക്കൾ


ഡൊണാൾഡ് ട്രംപ് | ഫോട്ടോ: AP

വാഷിങ്ടൺ: കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ തോൽവിക്കിടയാക്കിയ ഭരണഘടനയുടെ ചിലഭാഗങ്ങൾ എടുത്തുകളയണമെന്ന് യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

തിരഞ്ഞെടുപ്പ് പ്രസിഡന്റ് ജോ ബൈഡൻ ‘തട്ടിയെടുത്തു’വെന്നാണ് ട്രംപിന്റെ ആരോപണം. ‘ഇത്തരം തട്ടിപ്പിന് അനുവദിക്കുന്ന ചട്ടങ്ങളും നിയമങ്ങളും അനുച്ഛേദങ്ങളും ഭരണഘടനയിലേതായാൽപ്പോലും എടുത്തുകളയണം’ എന്നാണ് സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആവശ്യപ്പെട്ടത്.

“ജയിക്കുമ്പോൾമാത്രമേ താങ്കൾ അമേരിക്കയെ സ്നേഹിക്കുന്നുള്ളൂ” എന്നായിരുന്നു വൈറ്റ്ഹൗസിന്റെ പ്രതികരണം. ഭരണഘടനയെയും അതു നിലകൊള്ളുന്ന മൂല്യങ്ങളെയും കടന്നാക്രമിക്കുന്നത് അമേരിക്കയുടെ ആത്മാവിനെ നിന്ദിക്കലാണെന്നും വൈറ്റ്ഹൗസ് വക്താവ് ആൻഡ്രൂ ബെയ്റ്റ്സ് പറഞ്ഞു.

പാർട്ടി ഭേദമില്ലാതെ നേതാക്കളും ട്രംപിന്റെ ആവശ്യത്തെ വിമർശിച്ചു. ട്രംപിന്റെ പ്രസ്താവന വിചിത്രവും തീവ്രവാദപരവുമാണെന്ന് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ് പറഞ്ഞു. ട്രംപിന്റെ ജനാധിപത്യവിരുദ്ധമായ കാഴ്ചപ്പാടുകളെ പിന്തുണയ്ക്കുന്നത് തുടരണമോ എന്ന് റിപ്പബ്ലിക്കൻ പാർട്ടിക്കാർ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക്കൻ നേതാക്കളായ മൈക്ക് ടേണറും മൈക്ക് ലോലെറും ട്രംപിന്റെ പ്രസ്താവന തള്ളിക്കളഞ്ഞു. ജനങ്ങൾ ഒരു സ്ഥാനാർഥിയെ വിലയിരുത്തുമ്പോൾ ഇത്തരം പ്രസ്താവനയും കണക്കിലെടുക്കുമെന്ന് ടേണർ പറഞ്ഞു. പഴയ തിരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള പരിദേവനങ്ങൾ നിർത്താനുള്ള സമയമായെന്ന് ലോലെർ പറഞ്ഞു.

2020-ലെ തിരഞ്ഞെടുപ്പിൽ തോറ്റ ട്രംപ്, ക്യാപ്പിറ്റോൾ ഹിൽ ആക്രമണത്തിന് അഹ്വാനംചെയ്തതിന് അന്വേഷണം നേരിടുകയാണ്. 2024-ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം സ്ഥാനാർഥിത്വവും പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനു പിന്നാലെയാണ് പുതിയ പ്രസ്താവനയുമായെത്തിയത്.

Content Highlights: world

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..