ബെയ്ജിങ്: ചൈനയെ വൻ സാമ്പത്തികശക്തിയാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച മുൻ പ്രസിഡന്റ് ജിയാങ് സെമിന്റെ മൃതദേഹം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉൾപ്പെടെയുള്ള ഉന്നത നേതാക്കളുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച സംസ്കരിച്ചു. പടിഞ്ഞാറൻ ബെയ്ജിങ്ങിലെ ബാബോഷാൻ സെമിത്തേരിയിലാണ് സെമിന്റെ മൃതദേഹം ദഹിപ്പിച്ചത്.
സെമിത്തേരിയിലേക്കുള്ള വിലാപയാത്രയ്ക്കു മുമ്പായി ചൈനീസ് പി.എൽ.എ. ജനറൽ ആശുപത്രിയിൽ ഒട്ടേറെപ്പേർ മൃതദേഹത്തിൽ ആദരാഞ്ജലികളർപ്പിച്ചു. നവംബർ 30-ന് ഷാങ്ഹായിൽ രക്താർബുദബാധയെത്തുടർന്നായിരുന്നു 96-കാരനായ ജിയാങ്ങിന്റെ അന്ത്യം. ഷാങ്ഹായിൽനിന്ന് വിമാനമാർഗം ബെയ്ജിങ്ങിലെത്തിച്ച മൃതദേഹം ഷിയും കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളും ചേർന്നാണ് ഏറ്റുവാങ്ങിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..