യുക്രെയിൻ : ഫോട്ടോ| മാതൃഭൂമി ന്യൂസ് സ്‌ക്രീൻഗ്രാബ്
കീവ്: യുദ്ധംതുടങ്ങി ഒരുവർഷം തികയുന്ന ഘട്ടത്തിൽ കനത്ത ആക്രമണത്തിന് റഷ്യ പദ്ധതിയിടുന്നതായി യുക്രൈൻ പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവ്. ഫെബ്രുവരി 24-നാണ് റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയത്. വാർഷികത്തോടനുബന്ധിച്ച് വലിയൊരു സൈന്യത്തെ റഷ്യ തയ്യാറാക്കുന്നതായും അദ്ദേഹം മുന്നറിയിപ്പു നൽകി. കഴിഞ്ഞ സെപ്റ്റംബറിൽ റഷ്യൻസൈന്യത്തിൽ മൂന്നുലക്ഷംപേരുണ്ടായിരുന്നെന്നാണ് കണക്ക്. ഇപ്പോഴിത് അഞ്ചുലക്ഷത്തിലേറെയായി ഉയർന്നെന്ന് ഒലെക്സി റെസ്നിക്കോവ് പറഞ്ഞു.
വരുന്നത് വലിയൊരു ആക്രമണമാകാമെന്ന് യുക്രൈൻ വിലയിരുത്തുന്നു. ഫെബ്രുവരി 24-നോ അതിന്റെ സമീപദിവസങ്ങളിലോ ആക്രമണമുണ്ടാകാനാണ് സാധ്യത. അധിനിവേശത്തിന്റെ വാർഷികത്തിൽ നേട്ടങ്ങളുണ്ടാക്കാനാണ് റഷ്യൻസൈന്യം ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി ബുധനാഴ്ച പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..