ഇസ്ലാമാബാദ്: പാകിസ്താൻ രൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുന്നു. രാജ്യം ഭക്ഷ്യയെണ്ണയുടെ കാര്യത്തിൽ വലിയക്ഷാമം നേരിടാൻ പോവുകയാണെന്ന് പാകിസ്താനിലെ വ്യാപാര സംഘടനാ പ്രസിഡന്റ് ഉമർ റെഹാൻ പറഞ്ഞു.
ബാങ്കുകൾ ഇനിയും ജാമ്യപത്രം (ലെറ്റേഴ്സ് ഒാഫ് െക്രഡിറ്റ്) നൽകാൻ ആരംഭിച്ചില്ലെങ്കിൽ പ്രശ്നം രൂക്ഷമാകുമെന്നും രാജ്യത്തെ തുറമുഖങ്ങളിൽ ഇറക്കുമതിചെയ്ത ഭക്ഷ്യയെണ്ണയുടേയുംമറ്റും രേഖകൾ എത്രയുംവേഗം പരിശോധന പൂർത്തിയാക്കി വിട്ടുനൽകണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴും സർക്കാർ ഇത് ശ്രദ്ധിക്കാത്തതിൽ ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ മാസങ്ങളിൽ പാക് കറൻസി വലിയ മൂല്യത്തകർച്ച നേരിട്ടു. ഒാഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കവും സാമ്പത്തികസ്ഥിതിയെ പ്രതികൂലമായി ബാധിച്ചു.
പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്ട്ര നാണ്യനിധിയുടെ സഹായത്തിനായി ചർച്ചകൾ നടക്കുന്നു. മുൻമാസത്തെ അപേക്ഷിച്ച് ജനുവരിമുതൽ ഇക്കുറി 2.9 ശതമാനം വിലവർധനയുണ്ടായി. പണപ്പെരുപ്പമാണ് വിലവർധനയ്ക്ക് കാരണമെന്ന് പാകിസ്താൻ സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..