കേംബ്രിജ്: പരീക്ഷണാർഥം വൈദ്യുതവിമാനം തയ്യാറാക്കി പറക്കാനൊരുങ്ങുകയാണ് യു.എസ്. ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ. എക്സ്-57 എന്ന് പേരുനൽകിയിരിക്കുന്ന വിമാനത്തിന് 14 പ്രൊപ്പല്ലറുകളുണ്ട്. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഈ വിമാനത്തിന്റെ പ്രൊപ്പല്ലറുകൾക്ക് ഊർജം ലഭിക്കുന്നത് ലിഥിയം ബാറ്ററിയിലാണ്.
കൂടുതൽപേർ വിമാനയാത്രകളെ ആശ്രയിക്കാൻ തുടങ്ങിയതോടെ ഫോസിൽ ഇന്ധനത്തിന്റെ ഉപഭോഗം കൂടുന്നു. ഇതിന് പ്രതിവിധി കണ്ടെത്താനുള്ള അന്വേഷണമാണ് എക്സ്-7ലെത്തിച്ചത്. ബാറ്ററി സാധാരണ വിമാനത്തിലുപയോഗിക്കുന്ന ഇന്ധനത്തേക്കാൾ 50 ശതമാനം കുറവ് ഊർജമേ നൽകുന്നുള്ളൂ. നാല് സീറ്റുകളാണ് വിമാനത്തിലുള്ളത്.
ലിഥിയം ബാറ്ററിയുടെ അപകടസാധ്യതയാണ് പ്രധാന വെല്ലുവിളി. പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുണ്ട്. എന്നാൽ, ലിഥിയം ബാറ്ററിയുടെ ഭാരം സ്ഥിരമായതുകൊണ്ട് സാധാരണ ഇന്ധനംപോലെ ചിറകുകളിൽ സൂക്ഷിക്കേണ്ടിവരില്ല.
ഹൈഡ്രജൻ വിമാനഇന്ധനമായി ഉപയോഗിക്കുന്നതിനെപ്പറ്റിയും പഠനങ്ങൾ നടക്കുന്നുണ്ട്. സാധാരണ ഇന്ധനത്തേക്കാൾ മൂന്നുമടങ്ങ് കൂടുതൽ പ്രവർത്തനശേഷി ഹൈഡ്രജനുണ്ടെങ്കിലും ഉയർന്ന മർദത്തിൽ ടാങ്കുകളിൽ ദ്രാവകരൂപത്തിൽ സൂക്ഷിക്കേണ്ടിവരുമെന്നത് വെല്ലുവിളിയായി തുടരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..