പ്രതീകാത്മക ചിത്രം | Photo: PTI
വാഷിങ്ടൺ: അമേരിക്കയിൽനിന്ന് 24,664 കോടിയുടെ പ്രെഡേറ്റർ ബി ഡ്രോൺ (എം.ക്യൂ.-9 ബി പ്രെഡേറ്റർ ഡ്രോൺ) ഇന്ത്യ വാങ്ങുന്ന കരാർ ഉടൻ നടപ്പാക്കാൻ ഇരുരാജ്യങ്ങളും ശ്രമം തുടങ്ങി. അതിർത്തി മേഖലകളിലും ഇന്ത്യൻമഹാസമുദ്രത്തിലും നിരീക്ഷണം ശക്തിപ്പെടുത്താൻ പ്രെഡേറ്റർ ബി ഡ്രോൺ സഹായകരമാകുമെന്ന് ഇന്ത്യ കരുതുന്നു.
ഇന്ത്യയുടെ ദേശീയസുരക്ഷയ്ക്കും പ്രതിരോധസംവിധാനത്തിനും കരുത്തേകുന്നതാണ് പ്രെഡേറ്റർ ബി ഡ്രോൺ. മൂന്ന് സേനകൾക്കും പത്തുവീതം ഡ്രോണുകൾ നൽകുന്ന കരാറാണ് യു.എസുമായി 2017-ൽ ഒപ്പിട്ടത്. എന്നാൽ, പല കാരണങ്ങൾകൊണ്ട് ഇത് പ്രാവർത്തികമായില്ല.
ഡ്രോണുകൾ നേരത്തേ നിർമിച്ചുനൽകുന്നത് യു.എസിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അത് വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഉപകരിക്കുെമന്നാണ് ബൈഡൻ സർക്കാർ പ്രതീക്ഷിക്കുന്നത്.
ഇതേ വിഭാഗത്തിലെ മറ്റേത് ഡ്രോണിനേക്കാളും കൂടുതൽ പ്രവർത്തനക്ഷമത നൽകുന്ന പ്രെഡേറ്റർ ഡ്രോണിന്റെ വരവ് ഇന്ത്യയും പ്രതീക്ഷയോടെയാണ് കാണുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..