പുതിൻ| ഫോട്ടോ എ.പി
മോസ്‌കോ: യുക്രൈൻ യുദ്ധത്തെത്തുടർന്ന് രാജ്യം വിട്ടുപോയ ഐ.ടി. ഉദ്യോഗസ്ഥർക്കു പകരം വിദേശികളെ തേടി റഷ്യ. ഐ.ടി. മേഖലയിലുള്ളവർക്ക് വർക് പെർമിറ്റും റെസിഡൻറ്‌സ് പെർമിറ്റും പ്രയാസമില്ലാതെ ലഭ്യമാക്കുമെന്ന് റഷ്യൻ ആഭ്യന്തരമന്ത്രാലയം ബുധനാഴ്ച പറഞ്ഞു. ഇതിനുള്ള നടപടികൾ മൂന്നുമാസത്തിനുള്ളിലുണ്ടാകും.
2022 ഫെബ്രുവരിയിൽ യുക്രൈൻ അധിനിവേശം ആരംഭിച്ചതിനുശേഷം നിർബന്ധിത സൈനികസേവനം ഭയന്ന് ഒട്ടേറെ യുവാക്കളാണ് റഷ്യ വിട്ടത്. ഒരുലക്ഷം ഐ.ടി. ഉദ്യോഗസ്ഥർ രാജ്യംവിട്ടു. ഇതിൽ 80 ശതമാനംപേരും മറ്റുരാജ്യങ്ങളിലിരുന്ന് റഷ്യൻകമ്പനികൾക്കുവേണ്ടി ജോലിചെയ്യുന്നുണ്ടെന്ന് റഷ്യൻ ഡിജിറ്റൽ വികസനമന്ത്രി മക്‌സുത് ഷദയേവ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..