ധാക്ക: ബംഗ്ലാദേശിൽ അഭയാർഥികളായിക്കഴിയുന്ന റോഹിംഗ്യകളെ ജന്മനാടായ മ്യാൻമാറിലേക്കു തിരിച്ചുകൊണ്ടുപോകാനുള്ള പദ്ധതിക്ക് വീണ്ടും ജീവൻവെക്കുന്നു. ഇതിന്റെ ഭാഗമായി മ്യാൻമാറിൽനിന്നുള്ള 17 അംഗസംഘം ബുധനാഴ്ച ബംഗ്ലാദേശിലെ ടെൻകാഫിലെത്തി. എഴുനൂറിലേറെ റോഹിംഗ്യകളുമായി സംഘം അഭിമുഖം നടത്തി സാഹചര്യം വിലയിരുത്തുമെന്ന് കമ്മിഷനംഗം പറഞ്ഞു.
10 ലക്ഷത്തോളം റോഹിംഗ്യകളാണ് ബംഗ്ലാദേശിലെ അഭയാർഥിക്യാമ്പുകളിലുള്ളത്. 2017-ൽ പട്ടാളത്തിന്റെ ക്രൂരമായ അടിച്ചമർത്തലിനെത്തുടർന്ന് പലായനം ചെയ്തവരാണ് ഇതിൽ ഭൂരിപക്ഷവും. ഇവരെ തിരിച്ചെടുക്കുന്നതിന് ആ വർഷംതന്നെ ബംഗ്ലാദേശും മ്യാൻമാറും തമ്മിൽ കരാറായിരുന്നു. എന്നാൽ, പുരോഗതിയുണ്ടായില്ല. ചൈനയുടെ മധ്യസ്ഥതയിലാണ് കരാറിനു വീണ്ടും ജീവൻവെച്ചത്.
റോഹിംഗ്യകളെ മ്യാൻമാറിലേക്ക് തിരികെ കൊണ്ടുപോകുന്ന പ്രക്രിയ ജൂണിനുമുമ്പുണ്ടാകുമെന്ന് മ്യാൻമാർ വിദേശകാര്യമന്ത്രാലയം ഉദ്യോഗസ്ഥൻ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..