പാരീസ്: ശുചീകരണത്തൊഴിലാളികളുടെ സമരത്തെത്തുടർന്ന് മാലിന്യം നിറഞ്ഞ് പരീസിലെ നിരത്തുകൾ. വിരമിക്കൽപ്രായം ഉയർത്താനുള്ള സർക്കാർ നീക്കത്തിനെതിരേ ഈ മാസം ആറിനാണ് തൊഴിലാളികൾ സമരം തുടങ്ങിയത്. നഗരത്തിലെ പല വഴിയോരങ്ങളിലും ഒരാൾപ്പൊക്കത്തിൽ മാലിന്യം കൂടിക്കിടക്കുകയാണ്.
ബുധനാഴ്ചവരെയുള്ള കണക്കനുസരിച്ച് 6,600 ടണ്ണിലധികം മാലിന്യമാണ് നീക്കംചെയ്യാതെ കിടക്കുന്നത്. മൂന്നു മാലിന്യസംസ്കരണ പ്ലാന്റുകളുടെ പ്രവർത്തനം തടസ്സപ്പെടുകയും ഒരെണ്ണം ഭാഗികമായി അടയ്ക്കുകയും ചെയ്തു. മാലിന്യം കുമിഞ്ഞുകൂടിയതിനാൽ എലികളുടെ എണ്ണം പെരുകി ആരോഗ്യപ്രശ്നങ്ങളുണ്ടാകുമോയെന്ന ആശങ്കയിലാണ് പാരീസ് നിവാസികൾ.
തൊഴിലിന്റെ സ്വഭാവമനുസരിച്ച് പലവിഭാഗക്കാർക്ക് പല വിരമിക്കൽ പ്രായമാണ് ഫ്രാൻസിൽ. പരിഷ്കരണം നടപ്പായാൽ ശുചീകരണത്തെഴിലാളികളുടെ വിരമിക്കൽപ്രായം 57-ൽ നിന്ന് 59 ആയി ഉയരും. തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ വിവിധ തൊഴിൽവിഭാഗങ്ങളുടെ സമരം ശക്തമായി തുടരുമ്പോഴും പെൻഷൻ പരിഷ്കരണം നടപ്പാക്കാനുള്ള ശ്രമത്തിലാണ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..