ലണ്ടൻ: ലോകത്തിലെ ഏറ്റവുംമികച്ച വിമാനത്താവളം എന്ന പദവി രണ്ട് വർഷത്തിനുശേഷം തിരിച്ചുപിടിച്ച് സിങ്കപ്പൂരിലെ ചാംഗി വിമാനത്താവളം.
കോവിഡുകാലത്ത് യാത്രാവിലക്കുണ്ടായിരുന്ന രണ്ടുവർഷം ഈ പദവി ഖത്തറിനായിരുന്നു. 12-ാം തവണയാണ് ചാംഗി വിമാനത്താവളം ഒന്നാമതെത്തുന്നത്. ഉപഭോക്തൃ സംതൃപ്തി സർവേയുടെ അടിസ്ഥാനത്തിലുള്ള സ്‌കൈ ട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ്സ് 2023-ലാണ് മികച്ച വിമാനത്താവളങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളമാണ് പട്ടികയിൽ രണ്ടാംസ്ഥാനത്ത്. മൂന്നാംസ്ഥാനത്ത് ടോക്യോയിലെ ഹനേഡാ വിമാനത്താവും. പട്ടികയിലെ ആദ്യ പത്തിൽ യു.എസിൽനിന്നുള്ള ഒരു വിമാനത്താവളവും ഇടംപിടിച്ചിട്ടില്ല. പാരീസ് ചാൾസ് ഡി ഗൗൾ വിമാനത്താവളമാണ് യൂറോപ്പിലെ മികച്ചത്.
മികച്ച 20 വിമാനത്താവളങ്ങൾ
1. സിങ്കപ്പൂർ ചാംഗി
2. ദോഹ ഹമാദ്
3. ടോക്യോ ഹനേഡാ
4. സോൾ ഇഞ്ചാൻ
5. പാരീസ് ചാൾസ് ഡി ഗൗൾ
6. ഇൗസ്‍താംബൂൾ
7. മ്യൂണിക്
8. സ്യൂറെക്ക്
9. ടോക്യോ നറീറ്റ
10. മഡ്രിഡ് ബരഹാസ്
11. വിയന്ന
12. ഹെൽസിങ്കി വാൻടാ
13. റോം ഫ്യുെമച്ചീനോ
14. കോപ്പൻഹേഗൻ
15. കാൻസായി
16. സെൻട്രയർ നാഗോയ
17. ദുബായ്
18. സിയാറ്റിൽ ടാക്കോമ
19. മെൽബൺ
20. വാൻകൂവർ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..