വഴങ്ങാതെ നെതന്യാഹു, ഇസ്രയേലിൽ പ്രതിഷേധം കനക്കും


ടെൽ അവീവ്: ബെഞ്ചമിൻ നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സർക്കാർ നീതിന്യായ വ്യവസ്ഥ അട്ടിമറിക്കാൻ പദ്ധതിയിടുന്നുവെന്നാരോപിച്ച് ഇസ്രയേലിൽ നടക്കുന്ന ആഴ്ചപ്രതിഷേധം കൂടുതൽ ശക്തിയാർജിക്കും.

ഒത്തുതീർപ്പിനായി പ്രതിഷേധക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങൾ നെതന്യാഹു തള്ളിയ പശ്ചാത്തലത്തിലാണ് ഇത്. ഇസ്രയേൽ പ്രസിഡന്റ് ഇസാക് ഹെർസോഗിന്റെ നേതൃത്വത്തിൽ പ്രതിസന്ധിപരിഹരിക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. പ്രതിഷേധങ്ങൾക്ക് ചെവികൊടുക്കാതെ നയങ്ങളുമായി മുന്നോട്ടുപോകാനാണ് നെതന്യാഹു സർക്കാരിന്റെ തീരുമാനം. നീതിന്യായ വ്യവസ്ഥയെ അട്ടിമറിച്ചുകൊണ്ട് അധികാരം ഉദ്യോഗസ്ഥവൃന്ദങ്ങൾക്കുനൽകുന്ന സർക്കാർ നയങ്ങൾക്കെതിരേയാണ് രാജ്യവ്യാപകപ്രതിഷേധം. നിയന്ത്രണങ്ങളില്ലാതെ അധികാരം കാര്യനിർവഹണവിഭാഗത്തെ ഏൽപ്പിക്കുന്ന ഈ പ്രവണത രാജ്യത്തെ ഏകാധപത്യത്തിലേക്ക് നയിക്കുമെന്നാണ് പ്രതിഷേധകരുടെ വാദം. എല്ലാ ശനിയാഴ്ചകളിലും രാത്രി നടക്കുന്ന പ്രതിഷേധപരിപാടികളിൽ പതിനായിരങ്ങൾ പങ്കെടുക്കാറുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..