സോൾ: ജപ്പാൻ-ദക്ഷിണകൊറിയ ഉച്ചകോടി ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കേ, കൊറിയൻ മേഖലയിൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണംനടത്തി പ്രകോപനംസൃഷ്ടിച്ച് ഉത്തരകൊറിയ.
കൊറിയൻ ഉപദ്വീപിനും ജപ്പാനും ഇടയിലെ സമുദ്രാതിർത്തിയിലേക്കാണ് മിസൈൽ തൊടുത്തത്. ദക്ഷിണകൊറിയ-യു.എസ്. സംയുക്ത സൈനികാഭ്യാസം നടക്കുന്ന പശ്ചാത്തലത്തിൽ, ഒരാഴ്ചയ്ക്കിടെ ഒന്നിലധികം മിസൈൽ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്.
രാവിലെ 7.10-ന് പ്യോങ്‌യാങ്ങിൽനിന്ന് തൊടുത്ത മിസൈൽ 1000 കിലോമീറ്റർ സഞ്ചരിച്ചശേഷമാണ് കടലിൽ പതിച്ചതെന്ന് ദക്ഷിണകൊറിയയുടെ സംയുക്ത സൈനികമേധാവി വ്യക്തമാക്കി. ഉത്തരകൊറിയയുടെ മിസൈൽ പ്രകോപനത്തെ ജപ്പാൻ അപലപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..