ഒക്‌ലഹോമ: സ്ത്രീയെ കൊലപ്പെടുത്തി ഹൃദയം മുറിച്ചെടുത്ത് പാചകം ചെയ്തു വിളമ്പുകയും മറ്റു രണ്ടുപേരെ കൊലപ്പെടുത്തുകയും ചെയ്ത യു.എസ്. പൗരന് ജീവപര്യന്തം ശിക്ഷ. നാൽപ്പത്തിനാലുകാരനായ ലോറൻസ് പോൾ ആൻഡേഴ്സൺ ആണ് ശിക്ഷിക്കപ്പെട്ടത്.
ഒക്‌ലഹോമയിലാണ് സംഭവം. ഒരു മയക്കുമരുന്നു കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ മൂന്നുമാസത്തിനുശേഷം ജയിൽമോചിതനായി. തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ ഒരു സ്ത്രീയെ കൊലപ്പെടുത്തി. പിന്നീട് ഇവരുടെ തുരന്നെടുത്ത ഹൃദയവുമായി അമ്മാവന്റെ വീട്ടിലെത്തി പാചകം ചെയ്ത് വിളമ്പുകയായിരുന്നു. അവിടെ വെച്ചാണ് അറുപത്തിയേഴുകാരനായ അമ്മാവനെയും നാലുവയസ്സുകാരിയായ ചെറുമകളെയും കുത്തിക്കൊന്നത്. അമ്മായിക്കും ആക്രമണത്തിൽ പരിക്കേറ്റു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..