ഇസ്‌ലാമാബാദ്: സാമ്പത്തികപ്രതിസന്ധിയും വിലക്കയറ്റവും രാജ്യത്തെ വലിഞ്ഞുമുറുക്കുമ്പോഴും ആണവായുധപദ്ധതിയിൽനിന്ന് പിന്നോട്ടില്ലെന്ന് പാക് ധനമന്ത്രി ഇഷാഖ് ദർ.
വ്യാഴാഴ്ച സെനറ്റിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. അന്താരാഷ്ട്ര നാണ്യനിധിയുടെ കടാശ്വാസം വൈകുന്നതിന്റെ കാരണങ്ങളെക്കുറിച്ച് പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ (പി.പി.പി.) സെനറ്റ് അംഗം റസ്സ റബ്ബാനി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രിയുടെ പ്രസ്താവന.
പാകിസ്താന്റെ കൈയിലുള്ള മിസൈലുകളുടെയും ആണവായുധങ്ങളുടെയും ശേഷി തീരുമാനിക്കാൻ ആർക്കും അവകാശമില്ല. പാകിസ്താന് അതിന്റേതായ പ്രതിരോധം തീർക്കേണ്ടതുണ്ടെന്നും ദർ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..