ന്യൂയോർക്ക്: യു.എസ്. മുൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 2024-ലെ തിരഞ്ഞെടുപ്പിനുള്ള ആദ്യ പ്രചാരണറാലി മാർച്ച് 25-ന് ടെക്‌സസിലെ വാക്കോയിൽ നടക്കും. 1993-ൽ ഡേവിഡ് കൊറേഷുൾപ്പെടെ 81 പേരുടെ കൂട്ടക്കൊലനടന്ന ടെക്‌സസിലെ വാക്കോ യു.എസ്. രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്.
പ്രസിഡന്റായിരിക്കേ രഹസ്യസ്വഭാവമുള്ള രേഖകൾ അലക്ഷ്യമായി കൈകാര്യംചെയ്ത കേസിലുൾപ്പെടെ ട്രംപിനെതിരേ അന്വേഷണപരമ്പര നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് റാലി. വരും ആഴ്ചകളിൽ ട്രംപിനെതിരേ നിയമനടപടികൾ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..