സോൾ: കൊറിയൻമേഖലയിൽ നടക്കുന്ന യു.എസ്.-ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസത്തിന് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. സമുദ്രാതിർത്തിയിലേക്ക് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടാണ് ഞായറാഴ്ചത്തെ പ്രകോപനം.
വടക്കുപടിഞ്ഞാറൻ മേഖലയായ ടോങ്ചാങ്ഗ്രിയിൽനിന്ന് തൊടുത്ത മിസൈൽ 800 കിലോമീറ്റർ ദൂരം താണ്ടിയെന്ന് ദക്ഷിണകൊറിയ സൈനിക കമാൻഡ് പറഞ്ഞു. യു.എസുമായുള്ള സൈനികാഭ്യാസം തുടരുമെന്നും ഉത്തരകൊറിയയുടെ പ്രകോപനം നേരിടാൻ തയ്യാറാണെന്നും ദക്ഷിണകൊറിയൻസേന പ്രതികരിച്ചു.
ആയുധശേഷി വിപുലീകരിച്ച് അന്താരാഷ്ട്രതലത്തിൽ ആണവശക്തിയായി അംഗീകരിക്കപ്പെടുകയാണ് മിസൈൽപരീക്ഷണത്തിലൂടെ ഉത്തരകൊറിയ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ. രാജ്യത്തിനുമേൽ അന്താരാഷ്ട്രതലത്തിൽ നിലനിൽക്കുന്ന ഉപരോധം പിൻവലിക്കാൻ ഇതുവഴി സമ്മർദംചെലുത്താമെന്നും ഉത്തരകൊറിയ കണക്കുകൂട്ടുന്നു. സംയുക്തസൈനികാഭ്യാസത്തിൽ യു.എസിന്റെ ബി-1ബി ബോംബർ വിമാനങ്ങളുപയോഗിക്കുന്നതാണ് ഉത്തരകൊറിയയെ കൂടുതൽ ചൊടിപ്പിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..