ജീവന് ഭീഷണിയാകുന്ന സംഭവങ്ങൾ ബ്രിട്ടീഷുകാർ ഇനി മുൻകൂട്ടി അറിയും


1 min read
Read later
Print
Share

ലണ്ടൻ: ജീവന് ഭീഷണിയാവുന്ന സംഭവങ്ങളെക്കുറിച്ച് ബ്രിട്ടീഷുകാർക്ക് ഇനി നേരത്തേയറിയാം. ഇതുമായി ബന്ധപ്പെട്ട സന്ദേശം ജനങ്ങളുടെ മൊബൈൽ ഫോണുകളിൽ ലഭിക്കുന്ന ഏകീകൃത പൊതുമുന്നറിയിപ്പ് സംവിധാനം രാജ്യത്ത് ഉടൻ നിലവിൽവരുമെന്ന് സർക്കാർ അറിയിച്ചു.

ഏപ്രിൽ 23-ഓടെ പദ്ധതി യാഥാർഥ്യമാക്കാനാണ് സർക്കാരിന്റെ തീരുമാനം. അടിയന്തരസാഹചര്യമുണ്ടാകുമ്പോൾമാത്രമാണ് ഇപ്പോൾ ജനങ്ങൾക്ക് മുന്നറിയിപ്പുനൽകുന്ന സംവിധാനം രാജ്യത്തുള്ളത്. അത് പ്രവർത്തനക്ഷമമല്ലാതായിട്ട് വർഷങ്ങളായെന്നും അതിനാലാണ് പുതിയ പദ്ധതിയെന്നും സർക്കാർ വിശദീകരിച്ചു.

കാലാവസ്ഥാദുരന്തങ്ങൾ, ഭീകരാക്രമണം, കാട്ടുതീ, വെള്ളപ്പൊക്കം തുടങ്ങിയവ സംബന്ധിച്ചുള്ള മുന്നറിയിപ്പാണ് പൊതുസംവിധാനത്തിലൂടെ ലഭിക്കുക. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ബ്രോഡ്കാസ്റ്റിങ് സാങ്കേതികവിദ്യ വഴി അയക്കുന്ന സന്ദേശങ്ങളിൽ അടിയന്തരസാഹചര്യങ്ങളിൽ എന്തുചെയ്യണമെന്ന നിർദേശമുൾപ്പെടെയുണ്ടാകും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..