ക്വിറ്റോ: തെക്കൻ എക്വഡോറിലും വടക്കൻ പെറുവിലും ശനിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ 14 പേർ മരിച്ചു. 126 പേർക്ക് പരിക്കേറ്റു. 13 മരണം എക്വഡോറിലാണ്.
ഒട്ടേറെപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. യു.എസ്. ജിയോളജിക്കൽ സർവേ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പസഫിക് തീരത്തുനിന്ന് 80 കിലോമീറ്റർ അകലെയുള്ള ഗ്വായാഖ്വിലാണ്. സുനാമിക്ക് സാധ്യതയില്ലെന്ന് യു.എസ്. കാലാവസ്ഥാനിരീക്ഷണവകുപ്പ് അറിയിച്ചു.
ഒട്ടേറെ കെട്ടിടങ്ങളും റോഡുകളും തകർന്നു. വൈദ്യുത, ഗതാഗത, കുടിവെള്ളവിതരണ സംവിധാനങ്ങൾ പലയിടത്തും നിലച്ചു. ഭൂകമ്പബാധിതമേഖലയിൽ സഹായമെത്തിക്കുന്നതിനായി ദ്രുതകർമസേനയെ നിയോഗിച്ചിട്ടുണ്ടെന്ന് എക്വഡോർ പ്രസിഡന്റ് ഗള്ളിർമോ ലാസോ അറിയിച്ചു. എക്വഡോറിലെ രണ്ടാമത്തെ വലിയ നഗരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ ഗ്വായാഖ്വിൽ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..