ധാക്ക(ബംഗ്ലാദേശ്): യുക്രൈൻ യുദ്ധത്തിനുശേഷം ലോകം ഊർജക്ഷാമം നേരിടുമ്പോൾ, ഇന്ത്യയുമായുള്ള എണ്ണ പൈപ്പ്‍ലൈൻ പദ്ധതി രാജ്യത്തിന്റെ ഇന്ധനസുരക്ഷ ഉറപ്പാക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ എണ്ണ പൈപ്പ്‍ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ചേർന്ന് ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ.
ഇരുരാജ്യങ്ങളുടെയും സൗഹൃദത്തിലെ പുതിയ നാഴികക്കല്ലാണിത്. ഇന്ധനസുരക്ഷയോടൊപ്പം രാജ്യം സാമ്പത്തികവളർച്ചയും കൈവരിക്കും. ഇന്ത്യൻനിക്ഷേപകരെ ഹസീന, രാജ്യത്തിലേക്ക് സ്വാഗതംചെയ്തു. പദ്ധതി ബംഗ്ലാദേശ് വികസനത്തിൻറെ വേഗംകൂട്ടുമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഓൺലൈനായാണ് അദ്ദേഹം പങ്കെടുത്തത്.
377 കോടി രൂപ ചെലവിലാണ് പൈപ്പ്‍ലൈൻ പദ്ധതി യാഥാർഥ്യമാക്കിയത്. 131.5 കിലോമീറ്ററാണ് ദൈർഘ്യം. ഇന്ത്യയിലെ സിലിഗുഡി ആസ്ഥാനമായുള്ള നുമാരിഗഡ് റിഫൈനറി ലിമിറ്റഡിന്റെ (എൻ.ആർ.എൽ.) മാർക്കറ്റിങ് ടെർമിനൽ മുതൽ ബംഗ്ലാദേശ് പെട്രോളിയം കോർപ്പറേഷന്റെ (ബി.പി.സി.) പാർബതിപുർ ഡിപ്പോ വരെയാണ് പൈപ്പ്‍ലൈൻ. ഡീസലാണ് ബംഗ്ലാദേശ് ഇന്ത്യയിൽനിന്ന് കൂടുതലായും ഇറക്കുമതിചെയ്യുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..