കംപാല: സ്വവർഗാനുരാഗിയോ ഇരുലിംഗത്തിൽപ്പെട്ടവരോടും ഒരുപോലെ ലൈംഗികതാത്പര്യമുള്ളയാളോ ട്രാൻസ്ജെൻഡറോ ക്വീറോ (എൽ.ജി.ബി.ടി.ക്യു.) ആണെന്നു പ്രഖ്യാപിക്കുന്നത് ക്രിമിനൽക്കുറ്റമാക്കി യുഗാൻഡൻ പാർലമെന്റ് ചൊവ്വാഴ്ച നിയമം പാസാക്കി.
സ്വവർഗ ലൈംഗികതയ്ക്കുള്ള ജീവപര്യന്തം തടവാക്കി ഉയർത്തി. പ്രായപൂർത്തിയാകാത്തവരുമായാണ് സ്വവർഗ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതെങ്കിലോ, കുറ്റവാളി എച്ച്.ഐ.വി. പോസിറ്റീവ് ആണെങ്കിലോ വധശിക്ഷയാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പ്രസിഡന്റ് ഒപ്പിടുന്നതോടെ നിയമം നടപ്പാകും.
യുഗാൻഡയുൾപ്പെടെ മുപ്പതിലേറെ ആഫ്രിക്കൻ രാജ്യങ്ങൾ സ്വവർഗ ലൈംഗികത നേരത്തേ നിരോധിച്ചിട്ടുണ്ട്. എന്നാൽ, എൽ.ജി.ബി.ടി.ക്യു. ആണെന്നു പുറത്തുപറയുന്നതുപോലും ക്രിമിനൽക്കുറ്റമാക്കുന്ന ആദ്യ രാജ്യമാണ് യുഗാൻഡയെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് പറഞ്ഞു.
എൽ.ജി.ബി.ടി.ക്യു. പ്രവൃത്തികൾ രാജ്യത്തെ പരമ്പരാഗത മൂല്യങ്ങൾക്കു ഭീഷണിയാണെന്ന് നിയമത്തിന്റെ വക്താക്കൾ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..