ന്യൂയോർക്ക്: ന്യൂയോർക്കിലെ പ്രശസ്തമായ ഫ്ലാറ്റിറോൺ കെട്ടിടം കോടതിയുത്തരവിനെത്തുടർന്ന് ലേലത്തിൽ വിറ്റു. 19 കോടി ഡോളറിനാണ് (ഏകദേശം 1500 കോടിരൂപ) വിറ്റുപോയത്. അഞ്ചുകോടി ഡോളറായിരുന്നു (412 കോടിയോളംരൂപ) ലേലത്തിൽ പങ്കെടുക്കാനുള്ള അടിസ്ഥാനവില.
എബ്രഹാം ട്രസ്റ്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് മാനേജിങ് പാർട്ട്ണർ ജേക്കബ് ഗാർലിക് ആണ് വാശിയേറിയ ലേലത്തിനൊടുവിൽ കെട്ടിടം സ്വന്തമാക്കിയത്. 22 നിലകളുള്ള കെട്ടിടം പണിതത് 1902-ലാണ്. ഇസ്തിരിപ്പെട്ടിയുടെ ആകൃതിയിലാണ് കെട്ടിടം പണിത്. ഈ ആകൃതികൊണ്ട് കെട്ടിടം ലോകപ്രശസ്തമായി.
ഇത് സ്വന്തമാക്കുകയെന്നത് 14 വയസ്സുമുതലുള്ള സ്വപ്നമായിരുന്നുവെന്ന് എബ്രഹാം ലേലത്തിനുശേഷം പ്രതികരിച്ചു. ഇനി ഇവിടെ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..