ടൊറന്റോ (കാനഡ): ഹാമിൽട്ടണിലെ ഒന്റാറിയോയിൽ ഖലിസ്താൻവാദികൾ ഗാന്ധിപ്രതിമ വികൃതമാക്കി. 2012-ൽ സ്ഥാപിച്ച ഗാന്ധിജിയുടെ പ്രതിമയെയാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഖലിസ്താൻവാദികൾ അപമാനിച്ചത്.
ഇന്ത്യയുടെ സമ്മാനമായ ആറടി ഉയരമുള്ള വെങ്കലപ്രതിമയിൽ മഷിപുരട്ടി. ഇന്ത്യാവിരുദ്ധവും ഖലിസ്താൻ അനുകൂലവുമായ മുദ്രാവാക്യങ്ങളും എഴുതി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായും മുദ്രാവാക്യങ്ങൾ എഴുതി.
പ്രതിമയിലെ ഗാന്ധിജിയുടെ വടിയിൽ ഖലിസ്താൻ പതാക കെട്ടിയിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പ്രതിമ വൃത്തിയാക്കാൻ നടപടിയെടുത്തു. ഫെബ്രുവരിയിൽ ഗ്രേറ്റർ ടൊറന്റോയിലെ ക്ഷേത്രഭിത്തിയിലും ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..