പാരീസ്: പെൻഷൻ പരിഷ്കരണത്തിനെതിരേ ഫ്രാൻസിൽ ഉയർന്ന പ്രക്ഷോഭത്തിന് അയവില്ല. രാജ്യത്തിന്റെ പലഭാഗത്തും പ്രക്ഷോഭകർ ഗതാഗതം തടഞ്ഞു. ഈ പശ്ചാത്തലത്തിൽ, ബ്രിട്ടനിലെ ചാൾസ് രാജാവ് ഫ്രാൻസിലേക്ക് നടത്താനിരുന്ന സന്ദർശനം നീട്ടിവെച്ചു.
വ്യാഴാഴ്ചത്തെ വൻപ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ പാരീസിൽമാത്രം 450 പേർ അറസ്റ്റിലായി. 400-ലേറെ പോലീസുകാർക്ക് പരിക്കേറ്റു. രാജ്യവ്യാപക പ്രക്ഷോഭത്തിൽ പത്തുലക്ഷത്തിലേറെ ആളുകൾ പങ്കെടുത്തിരുന്നു.
രാജ്യത്തെ പെൻഷൻപ്രായം 62-ൽനിന്ന് 64 ആയി ഉയർത്താൻ പ്രസിഡൻറ് ഇമ്മാനുവേൽ മാക്രോൺ എടുത്ത തീരുമാനമാണ് പ്രതിഷേധത്തിന് കാരണം. രാജ്യത്തിന്റെ നിലനിൽപ്പിന് പെൻഷൻപ്രായം ഉയർത്തേണ്ടത് അനിവാര്യമാണെന്ന് മാക്രോൺ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..