ഇസ്‌ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പേരിലുള്ള നാലുകേസുകൾ അന്വേഷിക്കാൻ ഉന്നതതല സംഘത്തെ ചുമതലപ്പെടുത്തി. പാക് ആഭ്യന്തരമന്ത്രി റാന സനൗള്ളയാണ് വ്യാഴാഴ്ച ഇക്കാര്യമറിയിച്ചത്. ഫെബ്രുവരി 28-ന് ഇസ്‌ലാമാബാദ് ൈഹക്കോടതിക്കുമുന്നിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടതാണ് കേസ്. കോടതിയെയും മറ്റ് നിയമസംവിധാനങ്ങളെയും ആക്രമിക്കൽ, വിധ്വംസകപ്രവർത്തനം, കോടതിയുടെ പ്രവർത്തനം തടസ്സപ്പെടുത്തൽ, കലാപശ്രമം തുടങ്ങിയ കേസുകളാണ് ഇമ്രാന്റെ പേരിലുള്ളത്.
തോഷാഖാനക്കേസിൽ ഇമ്രാൻ കോടതിയിൽ ഹാജരാകാനെത്തിയപ്പോഴാണ് പുറത്ത് പാകിസ്താൻ തെഹ്‌രികെ ഇൻസാഫ് (പി.ടി.ഐ.) പ്രവർത്തകരും പോലീസും ഏറ്റുമുട്ടിയത്. ഭീകരവാദവിരുദ്ധനിയമത്തിലെ വകുപ്പ് ഏഴ് പ്രകാരമാണ് ഇമ്രാന്റെയും മറ്റു പാർട്ടിപ്രവർത്തകരുടെയും പേരിൽ കേസ് രജിസ്റ്റർചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..