കറാച്ചി: പാകിസ്താനിൽ സൗജന്യഭക്ഷണവിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. ഇതിൽ ഒമ്പതുസ്ത്രീകളും മൂന്നുകുട്ടികളുമാണ്. ആറുപേർ ബോധരഹിതരായി വീണു.
കറാച്ചിക്ക് സമീപത്തെ ഫാക്ടറിയിൽ റംസാനോടനുബന്ധിച്ച് വെള്ളിയാഴ്ച ഭക്ഷണം വിതരണംചെയ്യുന്നതിനിടെയാണ് അപകടം. സൗജന്യ ഭക്ഷണവിതരണത്തിന്റെ കാര്യം പോലീസിനെ നേരത്തേ അറിയിച്ചിരുന്നില്ല. പാകിസ്താനിൽ കടുത്ത സാമ്പത്തികപ്രതിസന്ധിയും ഭക്ഷ്യക്ഷാമവും നേരിടുന്നതിനിടെയാണ് സംഭവം. ഭക്ഷണം വാങ്ങാൻ വൻ ജനക്കൂട്ടം എത്തിയിരുന്നതായി പോലീസ് പറഞ്ഞു. അതിനിടെ ഫാക്ടറിയിൽ പെട്രോൾചോർച്ചയുണ്ടായതിനെത്തുടർന്ന് തീപ്പിടിത്തമുണ്ടായതായും റിപ്പോർട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..