ലിറ്റിൽ റോക്ക്: അമേരിക്കയിലെ ഇലിനോയിലും ആർക്കൻസോയിലുമുണ്ടായ ചുഴലിക്കാറ്റിൽ ഏഴുമരണം. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
വീടുകൾ, വ്യാപാരകേന്ദ്രങ്ങൾ, തിയേറ്ററുകൾ തുടങ്ങിയവ കൊടുങ്കാറ്റിൽ തകർന്നു. ലോവ, മസൂറി, ടെന്നിസി, വിസ്‍കോസിൻ, ഇന്ത്യാന, ടെക്സാസ് എന്നിവിടങ്ങളിൽ വൈദ്യുതിബന്ധം തടസ്സപ്പെട്ടു.
കഴിഞ്ഞയാഴ്ച മിസിസിപ്പിയിലുണ്ടായ ചുഴലിക്കാറ്റിൽ തകർന്ന പ്രദേശങ്ങൾ സന്ദർശിച്ച് പ്രസിഡന്റ് ജോ ബൈഡൻ സർക്കാർസഹായം ഉറപ്പുനൽകിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ കൊടുങ്കാറ്റ് നാശംവിതച്ചത്.
വ്യാപക നാശനഷ്ടമുണ്ടായെന്നും രക്ഷാസേനയുടെ സഹായംതേടിയിട്ടുണ്ടെന്നും അർക്കനാസിലെ ലിറ്റിൽ റോക്കിന്റെ മേയറായ ഫ്രാങ്ക് സ്കോട്ട് ജൂനിയർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കും മറ്റുമായി ആർക്കൻസോയിൽ ഗവർണർ സാറാ ഹക്ക്ബീ സാൻഡേർസിന്റെ നേതൃത്വത്തിൽ നൂറംഗ നാഷണൽ ഗാർഡ് സംഘം രൂപവത്കരിച്ചു.
കഴിഞ്ഞയാഴ്ച കൊടുങ്കാറ്റ് വീശിയ മേഖലകളിൽ ചൊവ്വാഴ്ച വീണ്ടും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..