ജിദ്ദ: സൗദി അറേബ്യയിൽ ഗാർഹികത്തൊഴിലാളികൾക്കും ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നു. ഇതുസംബന്ധിച്ച് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഒരു വീട്ടുടമസ്ഥനുകീഴിൽ നാലിലധികം ഗാർഹികത്തൊഴിലാളികളുണ്ടെങ്കിൽ അത്തരക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷാനിയമം ബാധകമായിരിക്കും.
കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് ചെയർമാനും വിവിധ സ്ഥാപനപ്രതിനിധികളും ചേർന്ന സമിതി തയ്യാറാക്കിയ നിയമങ്ങൾക്ക് ജിദ്ദയിലെ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയത്. ഗാർഹികത്തൊഴിലാളികളൊഴികെ മറ്റ് തൊഴിൽമേഖലകളിലുള്ളവർക്ക് നേരത്തേതന്നെ ആരോഗ്യ ഇൻഷുറൻസ് നിലവിലുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..