ജിദ്ദ: ഹജ്ജ് തീർഥാടകർ വിമാനത്താവളത്തിൽ മറ്റുള്ളവരുടെ ബാഗുകൾ തൊടുന്നത് ഒഴിവാക്കണമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നിർദേശിച്ചു. തീർഥാടകർ സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായാണിത്.
വിമാനത്താവളത്തിൽ ലഗേജുകൾവരുന്ന ബെൽറ്റിനടുത്ത് തിക്കുംതിരക്കും കൂട്ടരുത്. ലഗേജ് കൊണ്ടുപോകാനായി ട്രോളികൾ ഉപയോഗിക്കണം. സ്വന്തമായി വഹിക്കാനാവുന്നതരം ബാഗുകൾവേണം ഉപയോഗിക്കാൻ. ലഗേജ് കൊണ്ടുപോകാൻ എന്തെങ്കിലും പ്രയാസം നേരിടുന്നെങ്കിൽ മറ്റുള്ളവരുടെ സഹായം തേടാം തുടങ്ങിയ നിർദേശങ്ങളും മന്ത്രാലയം നൽകിയിട്ടുണ്ട്.
തീർഥാടകർക്കായി ഇനായ എന്ന സഹായകേന്ദ്രത്തിന്റെ 24 മണിക്കൂർ സേവനം 11 ഭാഷകളിലായി ഒരുക്കിയിട്ടുണ്ട്. തീർഥാടകർക്ക് ഇനായ കേന്ദ്രവുമായി നേരിട്ട് ആശയവിനിമയം നടത്തി മാർഗനിർദേശങ്ങൾ തേടാവുന്നതാണ്. പരാതികൾ സമർപ്പിക്കൽ, അനുഷ്ഠാന കർമങ്ങളെക്കുറിച്ച് അറിയൽ, നഷ്ടപ്പെട്ടവസ്തുക്കൾ റിപ്പോർട്ട് ചെയ്യൽ, കാണാതായവരെ സംബന്ധിച്ച വിവരങ്ങൾ നൽകൽ എന്നിവയ്ക്കെല്ലാം ഇനായകേന്ദ്രവുമായി ബന്ധപ്പെടാം. ജിദ്ദ വിമാനത്താവളം, മദീന വിമാനത്താവളം, മക്കയിലെ അൽ മസ്ഫല, അൽ ഹുജൂൻ, അൽ-ബാഖി എന്നിവിടങ്ങളിലെല്ലാം ഇനായുടെ സേവനം ലഭിക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..