കടമെടുപ്പുപരിധി: യു.എസിൽ പ്രതിസന്ധിയൊഴിഞ്ഞു


1 min read
Read later
Print
Share

വാഷിങ്ടൺ: യു.എസിന്റെ കടമെടുപ്പുപരിധി ഉയർത്താമെന്ന് പ്രസിഡന്റ് ജോ ബൈഡനും ജനപ്രതിനിധിസഭാ സ്പീക്കർ കെവിൻ മക്കാർത്തിയും തമ്മിൽ തത്ത്വത്തിൽ ധാരണയായി. ജൂൺ അഞ്ചിനുള്ളിൽ പരിധി ഉയർത്തിയില്ലെങ്കിൽ വായ്പ തിരിച്ചടവുകൾ മുടങ്ങുമെന്നിരിക്കെയാണ് ശനിയാഴ്ച പരിഹാരത്തിനു വഴിതെളിഞ്ഞത്. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയും പ്രതിപക്ഷത്തുള്ള റിപ്പബ്ലിക്കൻ പാർട്ടിയും ഇതിനായി ആഴ്ചകളായി ചർച്ചനടത്തുകയായിരുന്നു.

31.4 ലക്ഷം കോടി ഡോളറാണ് ഇപ്പോഴത്തെ കടമെടുപ്പു പരിധി. 1960 മുതൽ പലപ്പോഴായി 78 തവണ ഉയർത്തിയാണ് ഈ തുകയിലെത്തിയത്. ഇക്കൊല്ലം ജനുവരിയിൽത്തന്നെ അമേരിക്കയുടെ കടം ഈ പരിധിയിലെത്തി. പിന്നീട് ഇതുവരെ ‘അസാധാരണ നടപടികളിലൂടെ’യാണ് സർക്കാരിനു പണം നൽകിയിരുന്നതെന്ന് ട്രഷറി വകുപ്പ് പറയുന്നു. ഈ പ്രതിസന്ധിക്കാണ് ശനിയാഴ്ച പരിഹാരമായത്.

റിപ്പബ്ലിക്കൻ പാർട്ടി ആവശ്യപ്പെട്ടതുപോലെ രണ്ടുവർഷത്തെ ചെലവുചുരുക്കലിന് ബൈഡൻ തയ്യാറായതോടെയാണ് ഇതുസാധ്യമായത്. കരാറിലെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. അടുത്തയാഴ്ച കോൺഗ്രസ് വോട്ടെടുപ്പിലൂടെ പുതിയ കടമെടുപ്പ് പരിധിക്ക് അംഗീകാരംനൽകും.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..