സോൾ: പറക്കുന്ന വിമാനത്തിന്റെ അടിയന്തരവാതിൽ തുറന്ന യാത്രക്കാരനെ പത്തുവർഷം തടവ് ലഭിക്കാവുന്ന വകുപ്പുചുമത്തി ദക്ഷിണകൊറിയ അറസ്റ്റുചെയ്തു. ശ്വാസംമുട്ടിയതിനാൽ വേഗം ഇറങ്ങാൻവേണ്ടിയാണ് വാതിൽ തുറന്നതെന്ന് അറസ്റ്റിലായ 33-കാരൻ പോലീസിനോടു പറഞ്ഞു. അടുത്തിടെ ജോലി നഷ്ടമായതിൽ നിരാശനായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.
ഏഷ്യാന എയർലൈൻസിന്റെ എയർബസ് എ321 വിമാനത്തിൽ വെള്ളിയാഴ്ചനടന്ന സംഭവത്തിൽ 12 യാത്രക്കാർക്ക് ചെറിയ പരിക്കുപറ്റിയിരുന്നു. ഡേഗു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നതിനു തൊട്ടുമുമ്പായിരുന്നു സംഭവം. 200 യാത്രക്കാരുണ്ടായിരുന്ന വിമാനം സുരക്ഷിതമായി നിലത്തിറങ്ങി.
പറക്കുന്ന വിമാനത്തിന്റെ അടിയന്തരവാതിൽ സാധാരണ തുറക്കാനാകില്ല. നിലത്തിറങ്ങാനായി വിമാനം താഴ്ന്നുപറന്നിരുന്നതുകൊണ്ട് ഉള്ളിലെയും പുറത്തെയും മർദം തമ്മിൽ കാര്യമായ വ്യത്യാസമില്ലാഞ്ഞതിനാലാണ് വാതിൽ തുറക്കാനായതെന്ന് ഏഷ്യാന എയർലൈൻസ് വ്യക്തമാക്കി. വിമാനം 700 അടി ഉയരത്തിൽ പറക്കുമ്പോഴാണ് യാത്രക്കാരൻ വാതിൽ തുറന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..